Today: 26 Dec 2024 GMT   Tell Your Friend
Advertisements
ഇന്ത്യക്കു തലവേദനയാകുമോ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ഭരണം?
Photo #1 - U.K. - Otta Nottathil - starmer_india_relations
ലണ്ടന്‍, ന്യൂഡല്‍ഹി: കശ്മീര്‍ ഉള്‍പ്പെടെ പ്രശ്നങ്ങളില്‍ ഇന്ത്യയ്ക്ക് അലോസരമുണ്ടാക്കുന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ ചരിത്രം. എന്നാല്‍, പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്ററാമര്‍ ഈ നയങ്ങള്‍ മാറ്റിവച്ചേക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പാക്കിസ്ഥാനോടും ചൈനയോടും കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നതായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നിലപാടുകള്‍. എന്നാല്‍, മാറിയ ലോകക്രമത്തില്‍ ഇന്ത്യയോട് സൗഹൃദം തുടരാനാകും പുതിയ സര്‍ക്കാര്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ നയങ്ങള്‍ സ്ററാര്‍മറും പിന്തുടര്‍ന്നേക്കും.

കശ്മീരി ജനതയ്ക്ക് സ്വയം നിര്‍ണയാവകാശം നല്‍കണമെന്നും അവിടെ അന്താരാഷ്ട്ര നിരീക്ഷകരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 2019ല്‍ അന്നത്തെ നേതാവ് ജെറമി കോര്‍ബിന്‍റെ നേതൃത്വത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. ആണവ യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ~ പാക് ഹൈക്കമ്മിഷണര്‍മാര്‍ ചര്‍ച്ച നടത്തണമെന്നും ഇതില്‍ നിര്‍ദേശിച്ചു. സ്വന്തം വോട്ട് ബാങ്ക് താത്പര്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിതെന്നു തുറന്നടിച്ച ഇന്ത്യ, പ്രമേയം തള്ളി. ഈ പ്രമേയമുണ്ടാക്കിയ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞായിരുന്നു സമീപകാലത്ത് സ്ററാര്‍മറുടെ മനംമാറ്റം.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നും ഇന്ത്യ~ പാക് പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രം പരിഹരിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരോട് സ്ററാമര്‍ ആവര്‍ത്തിച്ചിരുന്നു. ഇന്ത്യയുമായി തന്ത്രപരമായ ബന്ധം തുടരുമെന്നു പറഞ്ഞ അദ്ദേഹം ദീപാവലിയും ഹോളിയും ആഘോഷിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിനൊപ്പമെത്തിയാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. 19 ലക്ഷം ഇന്ത്യന്‍ വംശജരാണ് യുകെയിലുള്ളത്. ആകെ ജനസംഖ്യയുടെ 2.5 ശതമാനം. വോട്ടില്‍ ഇവരുടെ സ്വാധീനം അവഗണിക്കാനാവില്ല ഒരു പാര്‍ട്ടിക്കും.

മുന്‍കാലങ്ങളില്‍ പൊതുവേ ലേബര്‍ പാര്‍ട്ടിയോടായിരുന്നു ഇന്ത്യന്‍ സമൂഹത്തിന് ആഭിമുഖ്യം. എന്നാല്‍, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ലേബര്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടും ഋഷി സുനക് ഉള്‍പ്പെടെ ഇന്ത്യന്‍ വംശജര്‍ക്ക് കണ്‍സര്‍വേറ്റിവ് പക്ഷത്ത് ലഭിക്കുന്ന പരിഗണനകളും വലിയൊരു വിഭാഗം വോട്ടര്‍മാരെ മറുപക്ഷത്തേക്കു ചായാന്‍ പ്രേരിപ്പിച്ചു. പാക്, ബംഗ്ളാ സമൂഹങ്ങളിലാണ് ലേബര്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന പരാതിയും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുയര്‍ന്നു. ഇവയെല്ലാം പരിഹരിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നു സ്ററാമര്‍.

ഇന്ത്യ ആഗോള തലത്തില്‍ കരുത്തുറ്റ, പ്രധാനപ്പെട്ട രാജ്യമാണെന്ന് സ്ററാമര്‍ സമീപകാലത്ത് പലതവണ അഭിപ്രായപ്പെട്ടത് മഞ്ഞുരുക്കാനുള്ള ശ്രമമായിരുന്നു. 2022ല്‍ സുനക് സര്‍ക്കാരിന്‍റെ കാലത്ത് മുന്നോട്ടുവച്ച ഇന്ത്യ~യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍ (എഫ്ടിഎ) യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും ചര്‍ച്ച തുടരുമെന്നും ലേബര്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, പ്രതിരോധ മേഖലകളില്‍ ഇന്ത്യയോട് തന്ത്രപ്രധാന പങ്കാളിത്തം തുടരുമെന്നും ലേബര്‍ പാര്‍ട്ടി നേതൃത്വം പറയുന്നു.
- dated 07 Jul 2024


Comments:
Keywords: U.K. - Otta Nottathil - starmer_india_relations U.K. - Otta Nottathil - starmer_india_relations,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_visa_changes_hike_jan_2025
യുകെയിലെ പഠനച്ചെലവ് 2025 ജനുവരി മുതല്‍ വര്‍ദ്ധിയ്ക്കും ; ഇന്‍ഡ്യാക്കാര്‍ക്ക് തിരിച്ചടിയാവും Recent or Hot News
തുടര്‍ന്നു വായിക്കുക
uk_mps_write_to_pm_on_gaza_kids
ഗാസയിലെ കുട്ടികളെ ബ്രിട്ടനിലെത്തിക്കാന്‍ എംപിമാരുടെ കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
briten_prepare_to_quit_brexit
ബ്രക്സിറ്റ് വിടാനൊരുങ്ങി ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
indian_student_cambridge_union
കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യക്കാരി
തുടര്‍ന്നു വായിക്കുക
oicc_uk_symposium_media_nowadays
മാധ്യമ ധര്‍മ്മം അറിയാതെയുള്ള മാധ്യമപ്രവര്‍ത്തനം അപകടകരം ; ഓഐസിസി (യുകെ)സംഘടിപ്പിച്ച സിമ്പോസിയം കാലികപ്രസക്തമായി
തുടര്‍ന്നു വായിക്കുക
brain_rot_word_of_the_year
ഈ വര്‍ഷത്തിന്റെ വാക്ക്, ബ്രെയിന്‍ റോട്ട്
തുടര്‍ന്നു വായിക്കുക
gulf_air_flight_kuwait_emergency_landing_indians_out
ഗള്‍ഫ് എയര്‍ വിമാനം അടിയന്തിരമായി കുവൈറ്റില്‍ ഇറക്കി ;13 മണിക്കൂര്‍ കാത്തുനിന്ന ഇന്‍ഡ്യന്‍ യാത്രക്കാരെ അവഗണിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us